ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്. ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല,
ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം
എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന
ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംമ്പാദിച്ചാ ലും, എല്ലാം നേടിയാലും നമുക്ക്
ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ
കോടീശ്വരന്മാര്, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു.
കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും
മറിഞ്ഞും ഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും,
കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി
ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്. ഇവിടെ
ആരാണ് മനസ്സില്‍ സ്വസ്ഥത അനുഭവിക്കുന്നത് എന്ന് ഇന്ന് വിവേകം ഉള്ള
ആര്‍ക്കും മനസിലാകും. മനുഷ്യന് ശരാശരി അവന്റെ ആയുസ്സിന്റെ മൂന്നിലൊന്നു
ഉറങ്ങി തീര്‍ക്കുന്നു. അതായത് 60 വയസ്സാകുന്ന ഒരാള്‍ 20 വര്‍ഷം ഉറങ്ങുന്നു,
എന്ന് ലോകത്തിന്റെ പല ഭാഗങ്ങളും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. മരണത്തെ
പലര്‍ക്കും ഭയമാണ്. എന്നാല്‍ ഭയക്കാതിരിക്കാന് ഒരു കാര്യം ചിന്തിച്ചാല്‍
മതി. ഉറക്കത്തില്‍ നാം എവിടെ? കാരണം ഉറക്കം മരണത്തിന്റെ ഒരു പരിശീലനമാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനവും, രക്തചംക്രമണവും, ശ്വസോച്യാസവും അല്ലാതെ
എല്ലാം മരിച്ചതിനു തുല്യമാണ് ഉറക്കത്തില്‍. ഉറക്കം നിത്യമായ
മരണത്തിലേക്കുള്ള പരിശീലനമാണെന്നാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
പറയുന്നത്. നന്നായി ഉറങ്ങുക .. മനസ് ശാന്തമാക്കുക ..
Mmm
ReplyDelete