Tuesday, 8 September 2015

എത്രയോ രാത്രികൾ ആ അമ്പല നടയിൽ വെച്ച്
എന്റെ കഴുതിൽ നീ താലി ചാർത്തിയിട്ടുണ്ട്‌...
ആ നെറുകയിൽ സിന്തൂരമണിഞ്ഞിട്ടുണ്ട്..
പിന്നെന്തെ...
പുലരുമ്പോഴെല്ലാം ആ താലി ചിരടുകൾ അദൃശ്യമാകുന്നു.
,സിന്തൂര നെറ്റികൾ ശൂന്യമായ്‌ മാറുന്നു..
,ചിലപ്പോൾ ആ പ്രണയത്തിന്റെ വിചിത്ര ത കൊണ്ടാകാം...,
അതോ...സ്വപ്നത്തിന്റെയോ.. 
സ്വപ്നങ്ങളിൽ മാത്രമാണ് നീ എന്റെ സ്വന്തം.... നിന്റെ കയ്യിലെ സുന്ദൂരം അണിഞ്ഞത്  മറ്റാരുടെയോ നെറുകയിലാണ്..  അന്ന് അഴിഞ്ഞു വീണത്‌ എന്റെ സ്വപ്നത്തിലെ താലി ചരടുകളാണ്

Sunday, 19 July 2015

A Visit to school for mentally challenged children

@ Angel's Home, Residential School for the Differentially Abled Children, Koduman, Pta. on 17th july 2015..
I am very grateful that I had the opportunity to visit this place...Those orphans instilled a sense of positivity and compassion in me. Now, I have an optimistic approach towards my life. I value everything in my life and thank God for whatever u has given me. .
When we left it was very sad. The children would not let go when they were saying their goodbyes.








Tuesday, 2 June 2015

വേനൽ മഴ

വീണ്ടും മഴ പെയ്തിരുന്നു.... വേനൽ മഴ..... വരണ്ട ഭൂമിയിൽ ഒരു കുളിർ തെന്നൽ  വീശിയ പോലെ ... ആ നനുത്ത സ്പര്ശം , ഭൂമിയെ പുളകം കൊള്ളിച്ചു , എന്നും ഈ നനുത്ത സ്പര്ശം തന്നിലേക്ക് വന്നുചേരുവാൻ ആഗ്രഹിച്ച ഭൂമി, വേനൽ മഴ എന്ന  പേര് പോലും മറന്നു... സ്വയം മറന്ന ആ  പഴയ വേനൽക്കാലം , വേണ്ടും തന്നിലേക്ക് അറിയാതെ വന്നു ചേരുന്ന പോലെ.... എവിടെ നിന്നോ ഒരു പ്രണയം ആ മഴയോട്.... ഓർക്കുവാൻ മറന്നു പോകുന്നു,  കഴിഞ്ഞ വേനൽ കാലം .., അന്ന് തന്നെ വിട്ടു പിരിഞ്ഞതാണീ വേനൽ മഴ.... വേനൽ ചൂടിൽ അലിഞ്ഞു   പോകുന്ന പോലെ വീണ്ടും തന്നെ വിട്ടുപൊകുമെന്നു ,ഓർക്കുവാൻ മറന്നു പോകുന്നു... പ്രണയം,,, വേനൽ മഴയോട് വരണ്ട ഭൂമിക്കുള്ള പ്രണയം ....   ഋതുക്കൾ കടന്നു പോയി വേനൽ  കടന്നു വരുന്നതും  കാത്തു നിൽക്കുന്ന ആ പ്രണയം.... അസ്തമിക്കും എന്നറിഞ്ഞിട്ടും അറിയാതെ .....

Saturday, 24 January 2015

missing uuuuuuu dear........

കണ്ടുമുട്ടുന്ന ഓരോ മുഖങ്ങളിലും ഞാൻ നിന്നെ തേടുമ്പോൾ, ഒന്നിനു പകരമാവാൻ മറ്റൊന്നിനു കഴിയില്ലയെന്നു ജീവിതം വീണ്ടും എന്നെ പഠിപ്പിക്കുന്നു