Tuesday, 12 January 2016

യഥാർത്ഥ പ്രണയം ആരുടെ ആയിരുന്നു ?

              അവളെ വിറ്റു അവൻ നേടിയ ആഡംബര ജീവിതം....തന്നിലേക്ക് വന്ന പലരിലും അവൾ കണ്ടത് അവനെ മാത്രമായിരുന്നു...   കൊഴിഞ്ഞു വീണത്‌ അവനു വേണ്ടി ത്യജിച്ച ശരീരം മാത്രം... ആ മനസ് ഇന്നും  ദാഹിക്കുന്നത് അവനിലെ ഒരിറ്റു സ്നേഹത്തിനു  വേണ്ടി മാത്രം.. ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും കാത്തിരിക്കുന്നു....  

അമ്പല നടയിൽ വെച്ച് താലി ചാർത്തി കൂടെ നടത്തിയ ഒരു പെൺകൊടി... അവൾക്ക് ഇന്ന് തന്നിലെ പ്രണയത്തിന്റെ ചൂട് പകരുമ്പോൾ.....  നെഞ്ചോടു ചേർക്കുമ്പോൾ..........         ആ നെഞ്ചിൽ തല ചായിച്ചു അവൾ മറ്റൊരാളെ സ്വപ്നം കാണുന്നതറിയാതെ  ...
 അവൻ  അവളെ ചേർത്ത് പിടിച്ചു, മയങ്ങി വരുന്ന അവളുടെ കണ്ണുകളിൽ തന്റെ നെഞ്ചിലെ ചൂടിന്റെ സുഖം എന്നോർത്ത് അവനും അറിയാതെ മയങ്ങി പോയി.


No comments:

Post a Comment