പറന്നെത്തുന്ന വിരുന്നുകാരൻ... ദൂരങ്ങള്‍ താണ്ടി പറന്നെത്തുന്ന ദേശാടനപ്പക്ഷി. മലകളും സമുദ്രങ്ങളുമെല്ലാം കടന്ന് എല്ലാവര്‍ഷവും കൃത്യമായി ഒരിടത്തുതന്നെ എങ്ങനെ ഈ പക്ഷികള്‍ .. എത്താൻ കഴിയുന്ന ഒരു സാഹചര്യം.. പറന്നകന്നു പോകുമ്പോൾ, എന്ന് തിരിച്ചെത്തിയാലും സ്വീകരിക്കാൻ ഒരു കൂട്..... മഴയിലും വെയിലിലും അടർന്നു വീഴാതെ തന്നെ സ്വീകരിക്കുവാൻ, തനിക്ക് എന്നും അഭയം നല്കുന്ന ഒരു ചെറിയ കിളിക്കൂട്... ആ വിശ്വാസത്തിൽ ഇടക്ക് പറന്നെത്തി.. പിന്നീടു പറന്നകലുമ്പോൾ കാത്തിരിക്കുകയാണ്......... ആ പാവം കിളിക്കൂട്.. ഇനിയും എന്നെ തേടി ആ ദേശാടന പക്ഷി വരുമെന്നോർത്തു...
ഒരിക്കൽ ജീർണിച്ച അവസ്ഥയിൽ നിലം പതച്ചു കിടക്കുമ്പോഴും.. തന്നിലെ ചുള്ളി കമ്പുകൾ മണ്ണോടു ചേരുമ്പോഴും മനസുകൊണ്ട് ആഗ്രഹികുന്നുണ്ടാവും ആ ദേശാടന പക്ഷിയെ ഒന്ന് കൂടി കാണാൻ... തന്നെ തേടി ഇനിയും എത്തുമെന്ന പ്രതീക്ഷ.. നാളെ തേടി എത്തുമ്പോൾ തളർന്ന് പോകും ആ പാവം പക്ഷി.. അത് കൊണ്ട് മാത്രം കാത്തിരിക്കുന്നു. മണ്ണോടു അലിഞ്ഞു തീരും വരെ
No comments:
Post a Comment