Saturday, 15 February 2014

കലാലയം





എനിക്ക് എന്ന് എന്റെ കലാലയത്തെ കുറിച്ച് വീണ്ടും എഴുതുവാന് തോന്നി... എന്തെന് അറിയില്ല....
ഒര്ക്കുവാന് ഒരുപാട് നിമിഷങ്ങള്.... ഇനിയും തിരിച്ചു കിട്ടാത്ത ആ ജീവിതം...
എന്നെ ഞാനാക്കിയഎന്റെ കലാലയം
എനിക്കായി സൌഹൃദത്തിന്റെ പുതു നാമ്പുകള് വിടര്തിയ എന്റെ ലോകം

അന്ന് ആ ഇടനാഴിയിലുടെ നടന്നു നീങ്ങുന്ന ഓരോ നിമിഷവും മനസില് ഒരുപാട് വറണങ്ങല്  വിടര്തിയിരുന്നു. എത്രയോ സൌഹ്രുദവും,ഇണക്കങ്ങളും,പിണക്കങ്ങളും, നൊമ്പരങ്ങളും,വിരഹങ്ങളും മായാതെ നിന്നിരുന്ന എന്റെ ക്ലാസ്സ്‌ റൂം..... ഇന്നു  എനിക്ക് വെറും ഓര്മ മാത്രം..  ആ മൂന്ന് വര്ഷം. എന്നില് വിടര്തിയ സുഗന്തം  എനിക്കെന്നും പ്രീയ പെട്ടതായിരുന്നു..    നിറങ്ങളും സ്വപ്നങ്ങളും ഏറെ നിറഞ്ഞൊഴുകുന്നതാണ് കലാലയജീവിതം. കണ്ണെത്താദൂരം നീണ്ട വരാന്തയും,നിറയെ മരങ്ങളും, ചെടികളും,പൂക്കളും വലിയ മുറ്റവും, ഇടനാഴികളും വലിയ കെട്ടിടങ്ങളുമുള്ള വിശാലമായ ഒരു വലിയ ലോകം.. അതായിരുന്നു എന്റെ കലാലയം.. തികച്ചും  വ്യതസ്തമായ ഒരു ലോകം.. ദേശടനകിളികളെ പോലെ പലസ്ഥലങ്ങളില്‍ നിന്നും വന്നു ഒരു കുട കീഴില്‍ വളരെ കുറച്ചുകാലം ഒരുമിച്ചു കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍.
എന്തൊക്കെയോ അഗാതമയ ഒരു ബന്ധം അവരോടൊക്കെ ഞാന് പോലും അറിയാതെ ഉണ്ടായി പോയി.. അതിനെ വിളിച്ച പേരാണ് souhrydam
 ഹോസ്റ്റലിലെക്കുള്ള ആ പടവുകളില് ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്നിരുന്നു   പറഞ്ഞ തമാശകളും, കളിയാക്കലുകളും, പൊട്ടിച്ചിരികളും,  ഇന്നും വിദൂരദയില്‍ നിന്നെന്ന പോലെ  എന്‍റെ കാതില്‍ അലയടിക്കാറുണ്ട് ...നീണ്ട വരാന്തയെ താങ്ങി നിര്‍ത്തുന്ന ചിത്രത്തൂണുകളില്‍ ചാരിനിന്നു ഭാവനയുടെ ലോകത്ത് നിന്നു നെയ്തെടുത്ത സ്വപ്നങ്ങളും,കഥകളും പരസ്പ്പരം പങ്കു വെക്കുന്നതും ഒരു കാലത്തിനിപ്പുറം ഞാന്‍ ഓര്‍മ്മിക്കുന്നു. ‍ programming ന്റെയും software ടെക്നോളജി യുടെയും ബോറടി മറ്റാന് കാണിച്ചു കൂടിയ തമാശകള്, പലപ്പോഴും miss ന്റെ മുന്നില് ഒരു hero ആക്കി തീര്തിട്ട് ഉണ്ട്... അതുകൊണ്ടാവാം എന്നും അവരുടെ ഒര്മകളില് ഞ്നനും ഉണ്ടാവാറുണ്ട് ....
ആര്‍ത്തിരമ്പുന്ന തിരമാലകള്‍ പോലെയാണ് ഓര്‍മ്മകള്‍ . അതു നമ്മളെ വേദനിപ്പിക്കും, ചിലപ്പോള്‍ ചിരിപ്പിക്കും, കരയിപ്പിക്കും. അല്ലെങ്കില്‍ ആ കാലത്തിലേക്ക്....... സ്വര്‍ഗ്ഗ തുല്യമായ അനുഭൂതിയിലേക്ക് കൊണ്ടുപോകും. അത്രയ്ക്ക് കരുത്തുണ്ട് ചില ഓര്‍മകള്‍ക്ക്.
ചിലപ്പോള്‍ വിചാരിക്കാറുണ്ട് ജീവിതത്തില്‍ ഏറ്റവും വേഗം കടന്നുപോയ  മൂന്നു വര്‍ഷങ്ങളാണ്ണിതെന്ന്. ജീവിതത്തിലെ ഏറ്റവും നല്ല സുഗന്ധമുള്ള  വര്‍ഷങ്ങള്‍. വര്‍ണങ്ങളുടെ ചൈത്രലോകം.
        ഒരു വല്ലാത്ത നിര്‍വൃതിയോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ആ കോളേജിന്റെ പടികടന്നത്. കൂടെ അന്നത്തെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.  ഒരു കൌതുകം തോന്നി പോയതാണ്. കോളേജിന്റെ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോള്‍ ആ ചുമരുകള്‍ക്കും, കാറ്റിനും ആ പഴയ നിറവും,ഗന്ധവും തന്നെയാണ് ഇപ്പോഴുമെന്ന് തോന്നി.പുതിആ പഴയ ക്ലാസ്സ്‌ മുറികള്‍ക്കും, വായനശാലകള്‍ക്കും , അവിടത്തെ പഴയ കെട്ടിടങ്ങള്‍ക്കും ഞങ്ങള്‍ പരിചയക്കാരാണ് . അതുകൊണ്ട് തന്നെ അവ ഞങ്ങളെ പഠിച്ചിരുന്ന കാലത്തിലേക്ക് കൊണ്ടുപോകാന്‍ വെബുന്നുണ്ടായിരുന്നു.   കുറച്ച് സമയത്തെക്കെങ്കിലും ആ പഴയ വിദ്യര്‍ത്ഥിയായി മാറിയ പോലെ.
 വീണ്ടും പൊടിതട്ടിയെടുത്ത ,ഒരിക്കലും മടുപ്പിക്കാത്ത  ഓര്‍മകളുമായി , മനസ്സില്‍ എവിടെയോക്കെയോ നൊമ്പരങ്ങള്‍ കോറിയിട്ട്  കലാലയത്തിന്റെ  പടികളിറങ്ങുമ്പോള്‍ ..... ഇനി ഒരിക്കലും ആ പഴയ കൌമാര ക്കാരിയായി അവിടേക്ക് കടന്നു ചെല്ലാനാവില്ലെന്ന  വേദനയോടെ .... ഞങ്ങള്ക് മുൻപിൽ അടഞ്ഞു പോയിരുന്ന പ്രവേശന കവാട ത്തെ നോക്കി.. യാത്രയാകുന്നു... ഒരുപക്ഷെ ഞൻ അറിയാതെ എന്റെ കലാലയം എനിക്ക് വേണ്ടിയും കണ്ണീര് പോഴിചിടുണ്ടാവം..... 

No comments:

Post a Comment