പതിവില്‍ കൂടുതലായി എന്ന് ബസ്സില്‍ തിരക്കുണ്ടായിരുന്നു. ജൂണ്‍ മാസത്തിന്റെ നനുത്ത കുളിരും മഴയും എന്നെ വല്ലാതെ തണുപിച്ചിരുന്നു. എന്റെ മനസ് 17 വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് നടന്നു . ഇതേപോലെ ഒരു ജൂണ്‍ മാസത്തിലെ നനുത്ത ആ മഴയത്ത് , പുതിയ കുടയും ബാഗും പുത്തനുടുപ്പും ഒക്കെയായി സ്കൂളിന്റെ മുറ്റത്തേക്ക് ,
അമ്മയുടെ കൈ പിടിച്ചു ആദ്യമായി ആ യാത്ര....തന്നെ ഒറ്റക്കാക്കി അമ്മ മടങ്ങുമ്പോള്‍ അപരിചിതമായ ആ ലോകത്ത് ഞാന്‍ ഒറ്റക്കാകും എന്നോര്ത് നിറ കണ്ണുകളോടെ നോക്കി നിന്നു. അമ്മയുടെ നിഴല്‍ മറയുന്ന വരെ.. നാളുകള്‍ക്ക് ശേഷം ആ ലോകത്ത് ഞാനും ഇഴുകി ചേര്‍ന്നു.... ആ യാത്ര എന്ന് എന്നെ ഇവിടെ വരെ എത്തിച്ചു . ... അന്ന് എനിക്ക് കൂട്ടായ സുഹൃത്തുകള്‍ ഇന്നും എന്നോടൊപ്പം ഉണ്ട് എന്നോര്‍ക്കുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു സന്തോഷം.. വാക പൂ മരത്തിനു ചുറ്റും അന്ന് കൂടി നിന്ന് കഥ പറഞ്ഞ എന്റെ സുഹൃത്തുകള്‍ ഇന്ന് പുതു യുഗത്തിന്റെ social n/w വഴി എന്നിലേക്ക് കൂടുതല്‍ അടുത്തു. വല്ലപ്പോഴും ഒരു ഒത്തു ചേരല്‍. ഒരു കുശലം പറച്ചില് . എല്ലാം ഇന്നു എന്നെ ആ പഴയ കാലത്തില്‍ എത്തിക്കുന്നു. 
elavarudayum jeevethathilla oru sugam ulla ormagal veedum ormipichathinne oru pade nanni
ReplyDeleteSathyam
ReplyDeletenice dear
ReplyDelete