കഴിഞ്ഞ ദിവസത്തെ ട്രെയിന്‍ യാത്രയില്‍ ഒരുപാട് മുഖങ്ങളെ ഞാന്‍ കണ്ടു. ആ ലേഡീസ് കംപാര്‍റ്റ്മെന്റില്‍ എന്റെ മനസിനെ സ്പര്‍ശിച്ചത് ആ പാട്ടുകള്‍ ആയിരുന്നു... നീല സാരി ഉടുത്ത ആ ചേച്ചി ചുമ്മാ മൂളിപാട്ട് പാടി. അവിടെ ഇരുന്ന എല്ലാവര്‍ക്കും ആ ചേച്ചിയുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹം തോന്നി . ആദ്യം വിസമ്മതിച്ചു എങ്കിലും എല്ലാവരുടെയും അഭ്യര്‍തനയെ മാനിച്ചു ആ ചേച്ചി ചൊല്ലിതീര്‍ത്ത കവിതകള്‍ എന്റെ മനസിലെ സങ്കടങ്ങളെ തുടച്ചു നീക്കി. ഒപ്പം ട്രെയിനില്‍ പണ്ട് ഉണ്ടായ അനുഭവം പറഞ്ഞു.. കേട്ടപ്പോള് എന്റെ മനസും വേദനിച്ചു. ഞങ്ങളെ പോലെ ഒരിക്കല്‍ ആരൊക്കെയോ പാടാന്‍ നിര്ബന്ധിച്ചു. പാടി കഴിഞ്ഞു ചേച്ചി ഒന്ന് മയങ്ങി അപ്പോള്‍ അവിടെ ഇരുന്നവര്‍ പറഞ്ഞു വട്ടാണെന്ന്. കളിയാക്കി... ആ വേദന ഞാനും മനസിലാകി. ഒരു കലാകാരിയുടെ മുന്‍പില്‍ കലയെ വെറും ഭ്രാന്ത് എന്ന പേരില് അവതരിപ്പിച്ചാല്‍ അവര്‍ക്ക് ഉണ്ടാകുന്ന വിഷമം മനസിലാക്കാന്‍ കഴിയണമെങ്കില്‍ നീ ഏതെങ്കിലും ഒരു കലയെ സ്നേഹിക്കണം. നിന്റെ ഉള്ളില ഒരു കല വേണം ... അവസാനം ആ ചേച്ചിയോട് ഞാന്‍ പേര് ചോദിച്ചു . "സുജാത വിജയന്‍" ചേച്ചി ഒരു ബുക്ക് എന്റെ നേരെ നീട്ടി. "മാടത്തയും മാതയും ".. അതില് നിറയെ കവിതകള ആയിരുന്നു. സ്വന്തം മനസ്സില്‍ നിന്ന് വന്ന വരികള്‍ . ഞാന്‍ ട്രെയിന്‍ ഇറങ്ങുന്ന വരെ ആ കവിതകള ആസ്വദിച്ചു. യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി. ഇനി കണ്ടു മുട്ടുമോയെന്നു അറിയില്ല.. ആ കൊച്ചു കവിയത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമായി. .

a arrum ariyathe poya kalakarike kavithagal nammuke vazikan daivam oru avasaram thanierunagill
ReplyDeletetrain yathra ninak bore allalloo
ReplyDelete