Tuesday, 2 June 2015

വേനൽ മഴ

വീണ്ടും മഴ പെയ്തിരുന്നു.... വേനൽ മഴ..... വരണ്ട ഭൂമിയിൽ ഒരു കുളിർ തെന്നൽ  വീശിയ പോലെ ... ആ നനുത്ത സ്പര്ശം , ഭൂമിയെ പുളകം കൊള്ളിച്ചു , എന്നും ഈ നനുത്ത സ്പര്ശം തന്നിലേക്ക് വന്നുചേരുവാൻ ആഗ്രഹിച്ച ഭൂമി, വേനൽ മഴ എന്ന  പേര് പോലും മറന്നു... സ്വയം മറന്ന ആ  പഴയ വേനൽക്കാലം , വേണ്ടും തന്നിലേക്ക് അറിയാതെ വന്നു ചേരുന്ന പോലെ.... എവിടെ നിന്നോ ഒരു പ്രണയം ആ മഴയോട്.... ഓർക്കുവാൻ മറന്നു പോകുന്നു,  കഴിഞ്ഞ വേനൽ കാലം .., അന്ന് തന്നെ വിട്ടു പിരിഞ്ഞതാണീ വേനൽ മഴ.... വേനൽ ചൂടിൽ അലിഞ്ഞു   പോകുന്ന പോലെ വീണ്ടും തന്നെ വിട്ടുപൊകുമെന്നു ,ഓർക്കുവാൻ മറന്നു പോകുന്നു... പ്രണയം,,, വേനൽ മഴയോട് വരണ്ട ഭൂമിക്കുള്ള പ്രണയം ....   ഋതുക്കൾ കടന്നു പോയി വേനൽ  കടന്നു വരുന്നതും  കാത്തു നിൽക്കുന്ന ആ പ്രണയം.... അസ്തമിക്കും എന്നറിഞ്ഞിട്ടും അറിയാതെ .....

No comments:

Post a Comment