Saturday, 10 August 2013

എന്റെ സ്വപ്നങ്ങളി നീ എന്നും എന്റേതു മാത്രമാണ്

 എന്നോ ഒരിക്കല്‍  ഒരു സൗഹൃത നാളം എന്നിലേക്  നീ കൊളുത്തി. ശോഭിച്ചു നിന്ന ആ തിരിനാളം ഇത്രവേഗം കെട്ട് പോകുമ്മെന്നു ഒരികല്‍  പോലും ഞാന്‍  അറിഞ്ഞിരുനില്ല.  എന്നെ നീ നിന്നില്‍ നിന്ന്  അകറ്റിയ നിമിഷങ്ങളില്‍  ഞാന്‍ അനുഭവിച്ച വേദനയില്‍  എകന്തമായ്  പോയത് എന്റെ ജീവിതമായിരുന്നു. നിനക്ക് വേണ്ടി മാത്രം നെയ്തു കൂട്ടിയ എന്റെ സ്വപ്‌നങ്ങള്‍ എന്റെ പ്രതീക്ഷകള എല്ലാം ഇന്നു എനിക്ക് അന്യമായിരിക്കുന്നു. നിന്റെ ഓര്‍മ്മകള്‍ നിഴല്‍  പോലെ എന്നെ പിന്തുടരുമ്പോള്‍ ഇനിയും വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു നിനക്ക് വേണ്ടി ഞാന്‍. എനിക്ക് പകരമാകാന്‍ നിന്റെ ജീവിതത്തില്‍  പലര്ക്കും കഴിഞ്ഞിരിക്കാം. പക്ഷെ നിനക്ക് പകരമാകാന്‍ എന്റെ ജീവിതത്തില്‍  ഒരാള്ക്കും കഴിയില്ല ...  നീ എന്നിലേക്ക്‌ തിരികെ വരാന്‍ ഞാന്‍ ഒരുപാട് കൊതിച്ചിരുന്നു ..നിന്റെ ഈ തിരിച്ചു വരവ് .. മറ്റൊരാള്‍ക്ക്‌ വേണ്ടി മാത്രം എന്നറിയുമ്പോള്‍ നിന്നോടുള്ള സ്നേഹം എന്നില്‍  നിന്ന് അകലുമോ എന്നൊരു പേടി..  ഇന്നു ഞാന്‍ നിന്നില്‍  നിന്ന് അകലാന്‍ ശ്രമിക്കുന്നു.. എനിക്ക് പകരമാവാന്‍ അവളള്‍ക്ക് കഴിഞ്ഞപോലെ അവളള്‍ക്ക് പകരമാകാന്‍  എനിക്ക്  ഒരിക്കലും കഴിയില്ല .... പോകുന്നു...
"എന്റെ  സ്വപ്നങ്ങളി നീ എന്നും എന്റേതു മാത്രമാണ് ... എന്റെ സ്നേഹം തിരയുന്നത് നിന്നെ മാത്രമാണ് .. എന്റെ പ്രണയം കൊതിക്കുന്നത് നിന്നിലേക് അലിയാന്‍ മാത്രമാണ് ..  എന്നിലെ നീ ഇല്ലാതായാല്‍  അന്ന് ഞാന്‍ മണ്ണോടു ചേരും .."

No comments:

Post a Comment